കൊണ്ടോട്ടി: കരിപ്പൂരില്‍ പറന്നിറങ്ങുന്ന സൗദി എയര്‍ലെന്‍സിന്റെ ആദ്യ വലിയ വിമാനം ഡിസംബര്‍ അഞ്ചിന് ജിദ്ദയില്‍ നിന്ന്. നേരത്തെ ഡിസംബര്‍ നാലിന് റിയാദില്‍ നിന്നായിരുന്നു ആദ്യവിമാനം പ്രഖ്യാപിച്ചതെങ്കിലും ഇത് ജിദ്ദയിലേക്ക് മാറ്റി ക്രമീകരിക്കുകയായിരുന്നു.
ഡിസംബര്‍ അഞ്ചിന് ബുധനാഴ്ച പുലര്‍ച്ചെ 3.10ന് ജിദ്ദയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 11 മണിയോടെ കരിപ്പൂരിലെത്തും. ഈ വിമാനം യാത്രക്കാരുമായി കരിപ്പൂരില്‍ നിന്ന് ഉച്ചക്ക് 12.50ന് ജിദ്ദയിലേക്ക് പോകും. റിയാദിലേക്കുള്ള സര്‍വിസ് ഡിസംബര്‍ ഏഴിനാണ്. ആഴ്ചയില്‍ ഏഴ് സര്‍വിസുകളാണ് സൗദി എയര്‍ലൈന്‍സ് കരിപ്പൂരില്‍ നിന്ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇതില്‍ അഞ്ചു സര്‍വിസുകള്‍ ജിദ്ദയിലേക്കും രണ്ട് സര്‍വിസുകള്‍ റിയാദിലേക്കുമാണ്.
0 Comments