ബേപ്പൂര്‍ പോർട്ട് (ഫയൽ ചിത്രം) |
ബേപ്പൂര്‍: ലോഹമണലുമായി ബേപ്പൂര്‍ തുറമുഖത്ത് ഇന്ന് കപ്പലെത്തും. എം.വി ഭാസ്‌കര്‍ 2 കപ്പലാണ് 2000 ടണ്‍ സിലിക്കാ സാന്‍ഡുമായെത്തുന്നത്. പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപിന്റെ മുന്‍കൈയില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ലോഹമണലുമായി കപ്പല്‍ ഇവിടെയെത്തുന്നത്. രാവിലെ പത്തോടെ കപ്പല്‍ തുറമുഖത്തടുക്കമെന്നു പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.
കൊച്ചി തുറമുഖത്താണ് ലോഹമണല്‍ പതിവായി എത്തിക്കൊണ്ടിരുന്നത്. ഗ്ലാസ് അധിഷ്ടത ഉല്‍പന്ന നിര്‍മാണ കമ്പനികളാണ് സിലിക്കാ സാന്‍ഡിന്റെ ആവശ്യക്കാര്‍. എം.വി ഭാസ്‌കര്‍ 2 കപ്പല്‍ ഗുജറാത്തിലെ കാണ്ടലയില്‍ ലോഹ മണലുമായി സര്‍വിസ് നടത്തുന്നതിനുളള ധാരണയായിട്ടുണ്ട്. സീഗള്‍ ഷിപ്പിങ് സര്‍വ്വീസിന്റെതാണ് എം.വി ഭാസ്‌കര്‍ 2 കപ്പല്‍. കണ്ടെയ്‌നര്‍ കയറ്റിറക്ക് കൂലി തര്‍ക്കത്തിനു പരിഹാരമായതോടെ കൂടുതല്‍ കപ്പലുകള്‍ സര്‍വിസ് നടത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
0 Comments