കുന്ദമംഗലം: മിൽമ മലബാർ മേഖലയിൽ അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണം നിലവിൽ വന്നു. പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കാൻ കഴിയാത്തതിനെ തുടർന്നാണ് മലബാർ മേഖലയിൽ അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണം വന്നത്. കഴിഞ്ഞ ഭരണസമിതിയുടെ കാലാവധി 26-ന് അവസാനിച്ചു. സർക്കാരിന്റെ ഓർഡിനൻസുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങാനായില്ല.
ആദ്യമായിട്ടാണ് മേഖലാ യൂണിയനിൽ അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണം വരുന്നത്. മിൽമയുടെ സംസ്ഥാനഫെഡറേഷൻ മാനേജിങ് ഡയറക്ടറായ പാട്ടിയിൽ സുയോഗ് സുഭാഷ് റാവുവാണ് അഡ്‌മിനിസ്‌ട്രേറ്റർ. ഇദ്ദേഹം വ്യാഴാഴ്ച ഓഫീസിലെത്തി ചുമതലയേറ്റു.
| കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |


0 Comments