സംസ്ഥാനത്ത് കോംഗോ പനി; രോഗം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യം; മലപ്പുറം സ്വദേശി ചികിത്സയില്‍



മലപ്പുറം:  സംസ്ഥാനത്ത് കോംഗോ പനി ബാധിച്ച് ഒരാൾ ചികില്‍സയില്‍. വിദേശത്തു നിന്നെത്തിയ മലപ്പുറം സ്വദേശിയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുളളത് . രോഗം ബാധിച്ച മൃഗങ്ങളിലെ ചെള്ളുകള്‍ വഴിയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത് .



സംസ്ഥാനത്ത് ഇതാദ്യമായാണ് കോംഗോ പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 27ാം തിയതി യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയാണ് ചികില്‍സയിലുളളത്. വിദേശത്തായിരിക്കെ രോഗത്തിന് ചികില്‍സയിലായിരുന്ന ഇയാൾ നാട്ടിലെത്തിയപ്പോൾ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു.  ഇയാളുടെ രക്തസാംപിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും ഈ മൃഗങ്ങളുടെ ശരീരത്തിലുള്ള ചെള്ളുകള്‍ വഴി മനുഷ്യരിലേക്കും പകരുന്ന രോഗമാണ് കോംഗോ പനി . നെയ്റോ വൈറസുകള്‍ വഴിയാണ് രോഗം ഉണ്ടാകുന്നത് .

കോംഗോ വൈറസ് വ്യാഹിയായ ചെള്ള്

രോഗം ബാധിച്ച ആളുടെ രക്തം , ശരീരസ്രവങ്ങള്‍ എന്നിവ വഴി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും രോഗം പകരാം . പനി , മസിലുകള്‍ക്ക് കടുത്ത വേദന , നടുവേദന , തലവേദന , , തൊണ്ടവേദന , വയറുവേദന , കണ്ണുകള്‍ക്കുണ്ടാകുന്ന അസ്വസ്ഥത തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍ . പനി ബാധിച്ചാല്‍ 40ശതമാനം വരെയാണ് മരണ നിരക്ക് .

Post a Comment

0 Comments