ഹര്‍ത്താല്‍; വെള്ളിയാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവെച്ചുതിരുവനന്തപുരം: ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്ന്‌ കാലിക്കറ്റ്, കൊച്ചിന്‍, കേരള, സാങ്കേതിക സര്‍വ്വകലാശാലകള്‍ വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. സ്‌കൂളുകളില്‍ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സുകളില്‍ വെള്ളിയാഴ്ചനടത്താനിരുന്ന അര്‍ദ്ധവാര്‍ഷിക പരീക്ഷകളും മാറ്റിവച്ചു.മാറ്റിവെച്ച പരീക്ഷ സ്‌കൂള്‍ പരീക്ഷകള്‍ 21ന് നടക്കും. വെള്ളിയാഴ്ച്ചത്തെ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്‌.

Post a Comment

0 Comments