ബാലുശ്ശേരി ടൗണിൽ കള്ളനോട്ട് വേട്ട; നോട്ട് അടിക്കുന്ന യന്ത്രവും പിടികൂടികോഴിക്കോട്: ബാലുശ്ശേരിയില്‍ വന്‍ കള്ളനോട്ട് വേട്ട. പ്രദേശത്തെ ഒരു വീട്ടില്‍നിന്നാണ് കള്ളനോട്ടുശേഖരവും പേപ്പറും കള്ളനോട്ട് അടിക്കുന്നതിനുള്ള യന്ത്രവും പിടികൂടിയത്. മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.വീട് വാടകയ്ക്ക് എടുത്തശേഷമായിരുന്നു കള്ളനോട്ടടി. വന്‍ കള്ളനോട്ട് ശേഖരമാണ് പിടിച്ചെടുത്തിട്ടുള്ളത്. ഇത് എണ്ണി തിട്ടപ്പെടുത്താന്‍ സമയമെടുക്കുമെന്നാണ് പോലീസ് പറയുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബാലുശ്ശേരി സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് വന്‍ കള്ളനോട്ട് ശേഖരം പിടികൂടിയത്. പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് സംഘം തയ്യാറാക്കിയിരുന്നത്. ഗ്രാമപ്രദേശമായതിനാല്‍ ആരുടെയും ശ്രദ്ധയില്‍പ്പെടില്ലെന്ന് കരുതിയാവാം സംഘം ഇവിടെ വീട് വാടകയ്‌ക്കെടുത്തതെന്നാണ് പോലീസ് കരുതുന്നത്.


Post a Comment

0 Comments