കോഴിക്കോട് നിന്ന് സർവീസിനൊരുങ്ങി ഫ്ലൈ ദുബായ്



കരിപ്പൂർ:കോഴിക്കോട് വിമാനത്താവളത്തിലേക്കു ദുബായ് കേന്ദ്രമായുള്ള ഫ്ലൈ ദുബായ് വിമാനക്കമ്പനിയും. കോഴിക്കോട്– ദുബായ് സെക്ടറിൽ ഫെബ്രുവരിയിൽ സർവീസ് ആരംഭിക്കും. ഇതുസംബന്ധിച്ച പ്രാഥമിക പഠനങ്ങൾക്കായി ഫ്ലൈ ദുബായ് കമ്പനിയുടെ എയറോഡ്രാം ജനറൽ മാനേജർ സൈമൺ ബിഗ്രിഗിന്റെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട് വിമാനത്താവളത്തിലെത്തി എയർപോർട്ട് ഡയറക്ടർ കെ.ശ്രീനിവാസ റാവു, എയർ ട്രാഫിക് മാനേജ്മെന്റ് ചീഫ് കെ.മുഹമ്മദ് ഷാഹിദ്, ജോയിന്റ് ജനറൽ മാനേജർ ഒ.വി.മാക്സിസ് തുടങ്ങിയവരുമായി ചർച്ച നടത്തി.



185 പേർക്ക് യാത്ര ചെയ്യാവുന്ന ‘സി’ ശ്രേണിയിൽപ്പെട്ട 737 –800, 737–900 വിമാനങ്ങളാണു സർവീസിനായി പരിഗണിക്കുന്നത്. എമിറേറ്റ്സ് എയർലൈൻസിന്റെ സഹോദര സ്ഥാപനമായ ഫ്ലൈ ദുബായ് പുലർച്ചെ 2.15നു ദുബായിൽനിന്നു കോഴിക്കോട്ടെത്തി 3.15നു തിരിച്ചു ദുബായിലേക്കു പോകുംവിധം സർവീസ് ക്രമീകരിക്കാനാണ് നിലവിലെ ധാരണ. ഈ വിമാനം വരുന്നതോടെ കോഴിക്കോട്– ദുബായ് സെക്ടറിലെ യാത്രാ സൗകര്യം വർധിക്കും. ഫ്ലൈ ദുബായ് വിമാനക്കമ്പനിയുടെ കരിപ്പൂരിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് സംബന്ധിച്ചുള്ള കാര്യങ്ങൾ ‘ഭദ്ര’ കമ്പനിയുടെ എയർപോർട്ട് മാനേജർ സുരേഷുമായി ചർച്ചചെയ്തു.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments