നാദാപുരത്ത് ജ്വല്ലറി കുത്തിതുറന്ന് മോഷണം

മോഷ്ട്ടാക്കൾ ജ്വല്ലറി അകത്തുകടക്കാനായി ഭിത്തി തുരന്നയിടം ഉദ്ദോഗസ്ഥർ പരിശോധിക്കുന്നു


കോഴിക്കോട്:നാദാപുരം കല്ലാച്ചിയില്‍  ജ്വല്ലറി കുത്തിത്തുറന്ന്  ഒന്നേമുക്കാല്‍ കിലോ സ്വര്‍ണവും ആറുകിലോ വെള്ളിയും രണ്ടുലക്ഷം  രൂപയും  കവര്‍ന്നു. കടയുടെ പിന്‍ഭാഗത്തെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകിടന്നത്.കല്ലാച്ചി ടൗണില്‍  പ്രവര്‍ത്തിക്കുന്ന റിന്‍സി ജ്വല്ലറിയിലാണ് ഇന്ന് പുലര്‍ച്ചെ മോഷണം നടന്നത്.  രാവിലെ പത്തുമണിയോടെ കട തുറക്കാനെത്തിയ ഉടമയാണ് പണവും സ്വര്‍ണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. കടയുടെ പിന്‍ഭാഗത്തെ ഭിത്തി ഇടിച്ചുതകര്‍ത്ത നിലയിലായിരുന്നു.  ഇതുവഴിയാണ് മോഷ്ടാക്കള്‍ കടയുടെ അകത്തുകിടന്നത്. അറുപത്തിയേഴ് ലക്ഷം രൂപയാണ് നഷ്ടമാണ് കണക്കാക്കുന്നത്. നാദാപുരം പൊലീസും, ഡോഗ് സ്ക്വാഡും,  വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സി.സി.ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

Post a Comment

0 Comments