കോഴിക്കോട്: വടകര തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്. എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. പ്രസിഡന്‍റ് ഒഴികെയുള്ള അഞ്ച് യുഡിഎഫ് അംഗങ്ങളും വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു. പ്രമേയത്തിന്മേല്‍ ചര്‍ച്ച നടക്കുന്നതിനിടെ തോല്‍വി ഉറപ്പായ പ്രസിഡന്‍റ് തിരുവള്ളൂര്‍ മുരളി രാജിവച്ചു.
എം.പി. വീരേന്ദ്രകുമാറിന്‍റെ എല്‍ജെഡി, യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയതോടെയാണ് അവിശ്വാസ പ്രമേയം കൊണ്ടു വന്നത്. ആകെ 13 അംഗ ഭരണസമിതിയില്‍ എല്‍ജെഡിയടക്കം ഏഴംഗങ്ങളുമായാണ് യുഡിഎഫ് ഭരിച്ചിരുന്നത്. എല്‍ജെഡി എല്‍ഡിഎഫിന് വോട്ടുചെയ്താല്‍ ഭരണം നഷ്ടമാകുമെന്നായിരുന്നു സ്ഥിതി. എന്നാല്‍ പ്രസിഡന്‍റിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ മുറുമുറുപ്പ് ഉണ്ടാവുകയും അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്ക്കരിക്കുകയും ചെയ്തത് എല്‍ഡിഎഫ് വിജയം എളുപ്പമാക്കി. ആറ് മാസം മുമ്പ് യുഡിഎഫ് തന്നെ മുരളിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വന്നിരുന്നു. എന്നാല്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് ഇടതു അംഗങ്ങള്‍ വിട്ടുനിന്നതോടെ കോറം തികയാത്തതിനാല്‍ പ്രമേയം ചര്‍ച്ചയ്ക്കെടുക്കാനായില്ല.
0 Comments