എളുപ്പമേറിയതും സുഖകരവുമായ യാത്രയ്ക്കു വഴിയൊരുക്കി നാദാപുരം മുട്ടുങ്ങൽ പാത വികസനം

Representation Image

നാദാപുരം:നാദാപുരം മുട്ടുങ്ങൽ പാതയുടെ വികസനം യാഥാർഥ്യത്തിലേക്കെത്തുമ്പോൾ വയനാട്ടിലേക്കും കോഴിക്കോട്ടേക്കുമുള്ള യാത്ര അനായാസമാകാൻ വഴിയൊരുങ്ങുന്നു. ബെംഗളൂരുവിലേക്കു വടകരനിന്ന് കെഎസ്ആർടിസി സർവീസ് തുടങ്ങിയെങ്കിലും വടകര മുട്ടുങ്ങലിൽനിന്ന് നാദാപുരത്തെത്തുക പ്രയാസമായിരുന്നു.നാദാപുരത്തുനിന്ന് കോഴിക്കോട്ടേക്ക് കുറ്റ്യാടി വഴിയും വടകരയിലേക്ക് തണ്ണീർപന്തൽ വഴിയുമുള്ള യാത്രയാണ് പലരും തിരഞ്ഞെടുക്കാറുള്ളത്. നാദാപുരം മുട്ടുങ്ങൽ പാതയ്ക്ക് ഈ സർക്കാർ ആദ്യം അനുവദിച്ചത് 30 കോടി രൂപയായിരുന്നു. അത് 41 കോടിയായി വർധിച്ചു. ഇതോടെ നാദാപുരം കുറ്റ്യാടി പാതയ്ക്ക് സമാനമായ രീതിയിൽ ഈ പാതയും വികസിക്കും. മഴ കാരണം തുടങ്ങാൻ കഴിയാതെ പോയ റോഡ് പണി ഇപ്പോൾ ത്വരിതഗതിയിൽ മുന്നേറുകയാണ്.

Post a Comment

0 Comments