താമരശ്ശേരിക്ക് അനുവദിച്ച ലീഗൽ മെട്രോളജി ഓഫീസ് ഉദ്ഘാടനം 27-ന്



താമരശ്ശേരി: താമരശ്ശേരിയിൽ ലീഗൽ മെട്രോളജി ഓഫീസ് തുറക്കുന്നു. താമരശ്ശേരി താലൂക്ക് അടിസ്ഥാനത്തിലാണ് പുതിയ ഓഫീസ് അനുവദിച്ചിരിക്കുന്നത്. അളവുതൂക്കവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് മലയോരമേഖലയിലെ വ്യാപാരികൾക്ക് കോഴിക്കോട്ടുപോകുന്ന പ്രയാസം താമരശ്ശേരിയിൽ പുതിയ ഓഫീസ് വരുന്നതോടെ ഇല്ലാതാവും.



താമരശ്ശേരി ചുങ്കത്ത് ഗ്രാമപ്പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തനം തുടങ്ങുന്നത്. ഓഫീസ് ഡിസംബർ 27-ന് വൈകീട്ട് 4-ന് സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. പരിപാടിക്ക് സ്വാഗതസംഘം രൂപവത്‌കരിച്ചു. രാജീവ്ഗാന്ധി ഓഡിറ്റോറിയത്തിൽചേർന്ന യോഗം കാരാട്ട് റസാഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നവാസ് ഈർപ്പോണ, പി.എസ്. മുഹമ്മദലി, ജെസി ശ്രീനിവാസൻ, എ.പി. ഹുസൈൻ, പി.എം. ജയേഷ്, സോമൻ പിലാത്തോട്ടം, ലീഗൽ മെട്രോളജി ജില്ലാ അസിസ്റ്റന്റ് കൺട്രോളർ കെ.എൻ. സജിത്ത്‌രാജ്, ജില്ലാ ഓഫീസർ വി.എൻ. സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments