മഹിളാമാളില്‍ ഓണ്‍ലൈന്‍ സർവ്വീസ് സെന്റര്‍ ഇന്ന് ആരംഭിക്കുംകോഴിക്കോട്: വയനാട് റോഡില്‍ ആരംഭിച്ച കുടുംബശ്രീ മഹിളാ മാളില്‍ സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്ന ടെക്‌നോവേള്‍ഡ് ഓണ്‍ലൈന്‍ സര്‍വിസസ് സെന്ററും കിച്ചന്‍ മാര്‍ട്ട് മിനി സൂപ്പര്‍മാര്‍ക്കറ്റും ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും.ഓണ്‍ലൈന്‍ സെന്റര്‍ മൂന്നാം നിലയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ എല്ലാ ദിവസവും രാവിലെ 10.30 മുതല്‍ രാത്രി 9.30 വരെ സെന്റര്‍ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയം കഴിഞ്ഞും ഞായര്‍ ഉള്‍പ്പെടെയുള്ള പൊതു അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കുന്നത് നഗരവാസികള്‍ക്ക് ഏറെ സഹായകരമാകും.

ജനന, മരണ, വിവാഹ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍, വസ്തു നികുതി, ഭൂനികുതി, ഇലക്ട്രിസിറ്റി, വാട്ടര്‍ചാര്‍ജുകള്‍ അടയ്ക്കല്‍, നാറ്റിവിറ്റി, കമ്മ്യൂണിറ്റി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ് സേവനങ്ങള്‍, പി.എസ്.സി എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കല്‍, നീറ്റ് പരീക്ഷാ അപേക്ഷ തുടങ്ങി ഒട്ടനവധി സേവനങ്ങള്‍ ഈ സെന്ററില്‍ ലഭ്യമാക്കും. മാളിന്റെ പ്രചാരണാര്‍ഥം പ്രമുഖ വനിതാ സംഗീതഞ്ജരെ ഉള്‍പ്പെടുത്തി സംഗീത പൂക്കളം എന്ന പേരില്‍ ഗാനമേളയും സംഘടിപ്പിക്കും.

Post a Comment

0 Comments