സൗത്ത് ബീച്ച്:അനധികൃത പേ പാര്‍ക്കിങിന്റെ പേരില്‍ കൊള്ള; നാട്ടുകാര്‍ സമരം തുടങ്ങി



കോഴിക്കോട്:നവീകരിച്ച  കോഴിക്കോട് സൗത്ത് ബീച്ചില്‍ അനധികൃത പേ പാര്‍ക്കിങിന്റെ പേരില്‍ കൊള്ള. കോര്‍പ്പറേഷന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ അനുമതിയില്ലാതെ  സ്വകാര്യവ്യക്തിയെ  പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ തുറമുഖ വകുപ്പ് ചുമതലപ്പെടുത്തി. അനധികൃത പണപ്പിരിവിനെതിരെ നാട്ടുകാര്‍  സമരം തുടങ്ങി.



കേവലം രമണിക്കൂര്‍ കാറ് പാര്‍ക്ക് ചെയ്യണമെങ്കില്‍ 30 രൂപ നല്‍കണം. ഇരുചക്രവാഹനമാണെങ്കില്‍ പത്തുരൂപയും.  തുറമുഖവകുപ്പിന് വന്‍വരുമാനമുണ്ടാക്കുന്ന പദ്ധതിയാണെന്ന് കരുതിയെങ്കില്‍ തെറ്റി.  ഒരുലക്ഷത്തി പതിനായിരം രൂപയ്ക്ക് ഒരുവര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കിയിരിക്കുകയാണ് തുറമുഖവകുപ്പ്. അതായത് ഒരു ദിവസത്തിന്  മുന്നുറ് രൂപ മാത്രമാണ് തുറമുഖവകുപ്പിന് ലഭിക്കുന്നത് ബാക്കി മുഴുവന്‍ കരാറുകാരന്റെ കീശയിലേക്കും. പേ പാര്‍ക്കിങിന് കോര്‍പ്പറേഷന്റെയോ , ജില്ലാഭരണകൂടത്തിന്റെയോ, അനുമതിയില്ല.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...



കോര്‍പ്പറേഷന്‍ അനുമതിയില്ലാതെ പേ പാര്‍ക്കിങ്  തുടങ്ങാനാവില്ലെന്നിരിക്കെ വിഷയം കൗണ്‍സിലില്‍ അവതരിപ്പിക്കാനിരിക്കുകയാണ് ജനപ്രതിനിധികള്‍.അതിനിടെ പേ പാര്‍ക്കിങിനെതിരെ നാട്ടുകാര്‍ സമരവും തുടങ്ങി. ബീച്ചില്‍   പാര്‍ക്കിങിന്  പണം പിരിക്കാനുള്ള പദ്ധതിയുടെ തുടക്കമാണ് സൗത്ത് ബീച്ചിലേതെന്നാണ് നാട്ടുകാരുടെ പരാതി.

Post a Comment

0 Comments