പേരാമ്പ്ര ടൗണിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കൽ ആരംഭിച്ചുപേരാമ്പ്ര: നഗരത്തിൽ സി.സി.ടി.വി. ക്യാമറ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. പഞ്ചായത്ത്, പോലീസ്, വ്യാപാരികൾ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമറ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കുന്നത്. ജനുവരിയോടെ പ്രവർത്തനസജ്ജമാകും. ബസ്‌സ്റ്റാൻഡ്‌ പരിസരത്ത് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എം. റീന അധ്യക്ഷയായി. എസ്.ഐ. ടി.പി. ദിനേശ്, വിഷൻ പേരാമ്പ്ര ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി തറുവയ് ഹാജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ഗംഗാധരൻ നമ്പ്യാർ, ആർ.കെ. രജീഷ്, പി. ബാലൻ അടിയോടി, രാജൻ മരുതേരി, പുതുക്കുടി അബ്ദുറഹ്‌മാൻ, ടി. ശിവദാസൻ, കെ. വത്സരാജ്, പഞ്ചായത്ത് സെക്രട്ടറി ഒ. മനോജ് തുടങ്ങിയവർ സംസാരിച്ചു.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments