റോഡപകടങ്ങൾ ഇനി നിങ്ങൾക്കും തടയാംകോഴിക്കോട്: വർധിച്ചു വരുന്ന ട്രാഫിക് നിയമലംഘനങ്ങൾ തടയാൻ പുതിയ പദ്ധതികളുമായി സിറ്റി ട്രാഫിക് പോലീസ്. നിയമ ലംഘനങ്ങൾ കണ്ടാൽ ഫോട്ടോ, വണ്ടി നമ്പർ, സ്ഥലം, ദിവസം, സമയം തുടങ്ങിയവ 6238488686 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് അയച്ചുകൊടുത്താൽ മതി. നിമിഷങ്ങൾക്കകം നടപടിയുണ്ടാവുമെന്ന് പോലീസ് പറഞ്ഞു. ഇത് കൈകാര്യം ചെയ്യാനായി രണ്ട് ട്രാഫിക് പോലീസുകാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം 180 പരാതികൾ വരെ ലഭിക്കുന്നുണ്ട്.
പരാതികളിൽ കൂടുതൽ ലഭിച്ചത് സിഗ്നൽ തെറ്റിച്ച് വണ്ടിയോടിക്കുന്നത്, ഹെൽമെറ്റ് ധരിക്കാത്തത്, വിദ്യാർഥികളോടുള്ള ബസ് ജീവനക്കാരുടെ മോശമായ പെരുമാറ്റം, വണ്ടിയിടിച്ചിട്ടിട്ട് നിർത്താതെ പോകുന്നത് എന്നിവയാണ്. ഒരു ദിവസം 5000 രൂപയിലധികം ഇങ്ങിനെ പിഴ ഈടാക്കിയിട്ടുണ്ട്. പല ബസുകളും പിഴയടച്ചതിന്‌ ശേഷവും വീണ്ടും ലംഘനങ്ങൾ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവർക്ക് നേരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സിറ്റി ട്രാഫിക് സി.ഐ. ടി.പി. ശ്രീജിത്ത് പറഞ്ഞു.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


ഇതിനു പുറമെ സംസ്ഥാന തലത്തിൽ നടപ്പാക്കിയ ശുഭയാത്ര എന്ന പദ്ധതി കൂടെയുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന തിരുവന്തപുരം സിറ്റികൺട്രോൾ റൂമിലെ 9747001099 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് വിവരങ്ങൾ അയച്ചുകൊടുക്കാം. ഈ നമ്പറിൽ നൽകുന്ന പരാതികൾ അതതിടങ്ങളിലെ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.ക്ക്‌ കൈമാറും. അവരന്വേഷിച്ച് നടപടിയെടുത്തശേഷം റിപ്പോർട്ട് പെട്ടെന്ന് ശുഭയാത്ര പദ്ധതിയുടെ സംസ്ഥാനചുമതലയുള്ള എ.ഡി.ജി.പി.ക്ക്‌ കൈമാറണം. പരാതി നൽകിയ വ്യക്തിയുടെ പേരും നമ്പറും വിവരങ്ങളും രഹസ്യമായിരിക്കും. വർഷങ്ങൾക്ക് മുൻപ് പദ്ധതി നിലവിൽ വന്നിട്ടുണ്ടെങ്കിലും ജനങ്ങളിലേക്ക് ഇവയൊന്നും എത്താത്തതാണ് പോലീസുകാരെ മാത്രം കുറ്റംപറയാൻ കാരണം.

Post a Comment

0 Comments