സംസ്ഥാന സ്‌കൂള്‍ കലോത്സവം: കോഴിക്കോട് മുന്നില്‍, ഇഞ്ചോടിഞ്ച് പോരാട്ടംആലപ്പുഴ: 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനം ആരംഭിച്ചതോടെ കോഴിക്കോട് ജില്ല ഒന്നാം സ്ഥാനത്തേക്കെത്തി. 47% മത്സരങ്ങൾ അവസാനിച്ചപ്പോൾ 428 പോയിന്റ് നേടിയാണ് കോഴിക്കോട് ഒന്നാമതെത്തിയത്. തൊട്ടുപിന്നില്‍ തന്നെ പാലക്കാട് ജില്ലയുണ്ട്, 424 പോയിന്റ്.
കലോത്സവത്തിന്റെ ഒന്നാം ദിനം അവസാനിച്ചപ്പോള്‍ തൃശ്ശൂര്‍ ജില്ലയായിരുന്നു ഒന്നാമതെത്തിയിരുന്നത്. ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇപ്പോള്‍ യഥാക്രമം തൃശൂർ (421), കണ്ണൂർ (421), മലപ്പുറം (403) എന്നിങ്ങനെയാണ്. ഇടുക്കി ജില്ലതന്നെയാണ് ഇപ്പോഴും ഏറ്റവും പിന്നില്‍. 301 പോയിന്റാണ് ഇടുക്കിയുടെ സമ്പാദ്യം.

ആര്‍ഭാടങ്ങള്‍ ഇല്ലാതിരുന്നിട്ടും കലോത്സവത്തിലെ മത്സരത്തിന് വീറും വാശിയും കുറഞ്ഞിട്ടില്ല എന്ന് തെളിയിക്കുന്ന പ്രകടനമാണ് വേദികളില്‍ അരങ്ങേറുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് മുന്നിലെത്താനായി നടക്കുന്നത്.

Post a Comment

0 Comments