സംസ്ഥാന വോളി ചാമ്പ്യൻഷിപ്പ് ഇന്ന് മുതൽ കുന്ദമംഗലത്ത്കോഴിക്കോട്: സംസ്ഥാന സീനിയർ സൂപ്പർ വോളിബോൾ ചാമ്പ്യൻഷിപ്പ് ഇന്ന് മുതൽ 29 വരെ കുന്ദമംഗലത്ത് നടക്കും. ജനുവരി രണ്ടിന് ചെന്നൈയിൽ നടക്കുന്ന ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിനുള്ള സംസ്ഥാന ടീമിനെ തിരഞ്ഞെടുക്കുന്നത് ഈ ചാമ്പ്യൻഷിപ്പിൽനിന്നാണ്.കുന്ദമംഗലത്ത് സാൻഡോസ് ഫ്ളഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ആറു വീതം പുരുഷ, വനിതാ ടീമുകൾ പങ്കെടുക്കും. കേരളത്തിലെ മൂന്നു സോണുകളിൽനിന്ന് രണ്ടു ടീമുകൾ വീതം സംസ്ഥാനതലത്തിൽ മത്സരിക്കും. കേരള പുരുഷടീമിലെയും വനിതാടീമിലെയും ദേശീയ-അന്തർദേശീയ താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ സി. യൂസഫ് പത്രസമ്മേളനത്തിൽ അറിയിച്ചു.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...5000 പേർക്കിരിക്കാവുന്ന ഗാലറി ഒരുക്കിയിട്ടുണ്ട്. 21-ന് വൈകുന്നേരം 6.30-ന് പി.ടി.എ. റഹിം എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ചാമ്പ്യൻഷിപ്പിന്റെ വരുമാനത്തിൽനിന്ന് ലഭിക്കുന്ന ലാഭത്തിന്റെ 50 ശതമാനം മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസനിധിയിലേക്ക് നൽകും. 20 ശതമാനം കുന്ദമംഗലം പഞ്ചായത്തിന്റെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കും 30 ശതമാനം സാൻഡോസ് ക്ലബ്ബിന്റെ പരിശീലന ക്യാമ്പിനായും വിനിയോഗിക്കും. പത്രസമ്മേളനത്തിൽ കൺവീനർ എം.കെ. മുഹ്‌സിൻ, പബ്ലിസിറ്റി കൺവീനർ റിഷാദ് കുന്ദമംഗലം എന്നിവരും പങ്കെടുത്തു.

Post a Comment

0 Comments