കോഴിക്കോട്: മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ അതിനൂതന സാങ്കേതികവിദ്യയായ ഫാസ്റ്റ് ട്രാക്ക് കംപ്യൂട്ടർ നാവിഗേഷനു(ബ്രെയിൻ ലാബ് നീ-3 മോഷൻ)മായി കോഴിക്കോട് മേയ്‌ത്ര ആശുപത്രി. ദക്ഷിണേന്ത്യയിൽ ആദ്യമായാണ് ഇത്തരം ശസ്ത്രക്രിയ ആരംഭിച്ചത്.
ഡോ. സമീർ അലിയുടെ നേതൃത്വത്തിൽ നടത്തുന്ന ശസ്ത്രക്രിയയിൽ പേശികളിൽ മുറിവുകളില്ലാതെത്തന്നെ കംപ്യൂട്ടറിന്റെ സഹായത്തോടെ ഇംപ്ലാന്റ് സ്ഥാപിക്കുന്നതിനാൽ മുട്ടിന്റെ പ്രവർത്തനം വേഗത്തിൽ പൂർവസ്ഥിതിയിലാകും. ശസ്ത്രക്രിയ്ക്കുശേഷം രോഗിക്ക് നാലുമണിക്കൂറിനുള്ളിൽ നടക്കാനും കഴിയും. ശസ്ത്രക്രിയ ഒന്നുമുതൽ രണ്ടരമണിക്കൂർവരെ നീളും. ഓരോ മസിലിന്റെയും പ്രവർത്തനം കംപ്യൂട്ടർവഴി നിർണയിക്കുകയും പ്രവർത്തനക്കുറവുള്ള മസിലിനെ ബലപ്പെടുത്തുന്നതിനായി അത്യാധുനിക ഫിസിയോതെറാപ്പി സംവിധാനത്തിലൂടെ പ്രത്യേക വ്യായാമംനൽകുകയും ചെയ്യുന്നു. ശസ്ത്രക്രിയയ്ക്കുശേഷം രോഗിക്ക് 48 മണിക്കൂറോളം നീണ്ടുനിൽക്കുന്ന വേദന ഇല്ലാതാക്കുന്നതിനായി അനസ്തേഷ്യ സംവിധാനത്തിലൂടെ ഒരു ചെറിയ ട്യൂബുവഴി മുട്ടിലേക്കുള്ള ഞരമ്പിലേക്ക് മരുന്നുനൽകുന്നു. കാൽമുട്ട്, ഇടുപ്പ്, തോൾ, കൈമുട്ട്, കാൽക്കുഴ തുടങ്ങിയ സന്ധികളാണ് ഇത്തരത്തിൽ മാറ്റിവയ്ക്കുന്നത്. മേയ്‌ത്രയിൽ ഒരു വർഷത്തിനുള്ളിൽ ഇത്തരം 250 ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
0 Comments