താമരശേരി ചുരം: വലിയ ലോറികള്‍ക്കുള്ള നിയന്ത്രണത്തില്‍ ഇളവ്; അമിതഭാരം കയറ്റിയാൽ നടപടി


കോഴിക്കോട്:താമരശേരി ചുരത്തില്‍ വലിയ ലോറികള്‍ക്കുള്ള നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവ്. രാത്രി മാത്രം അനുവദിച്ചിരുന്ന വലിയ ലോറികളെ പകല്‍ മൂന്നു മണിക്കൂര്‍ കൂടി കടത്തിവിടാനാണ് തീരുമാനം. അമിതഭാരം കയറ്റിയാല്‍ കടുത്ത നടപടിയെടുക്കാനും മന്ത്രി എ.കെ. ശശീന്ദ്രന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.12 ചക്രങ്ങളുള്ള വലിയ ലോറികളെ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ ചുരത്തിലൂടെ കടത്തിവിടാനാണ് തീരുമാനം. നിലവില്‍ രാത്രി 11 മുതല്‍ രാവിലെ ആറ് വരെ മാത്രമേ ഇത്തരം ലോറികളെ കടത്തിവിടൂ. എന്നാല്‍ കണ്ടെയ്നര്‍ ലോറികള്‍ക്ക് നിലവിലുള്ള നിരോധനം തുടരും. അമിത ഭാരം കയറ്റുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...അമിതഭാരം കയറ്റുന്ന ലോറികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് ലോറി ഓണേഴ്സ് അസോസിയേഷനും ആവശ്യപ്പെട്ടു. മാര്‍ച്ച് പകുതിയോടെ ചുരത്തിലെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാനാവശ്യമായ നടപടിയെടുക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

Post a Comment

0 Comments