കോഴിക്കോട് ' രണ്ടായിരത്തിന്‍റെ നോട്ട് ' വിതറി കോഫി ഷോപ്പ് പരസ്യം; ഒടുവില്‍ കേസ്



കോഴിക്കോട്: രണ്ടായിരത്തിന്‍റെ നോട്ടെന്ന് ഒറ്റ് നോട്ടത്തില്‍ പരസ്യകാര്‍ഡ് അടിച്ച് പ്രമോഷൻ നടത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ വൈകീട്ട് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലാണ് സ്വകാര്യ കോഫി ഷോപ് ടീം രണ്ടായിരം രൂപയുടെ നോട്ടിന്‍റെ മാതൃകയിൽ പരസ്യം ചെയ്ത് ശ്രദ്ധയാകർഷിച്ചത്. വൈകീട്ട് നാലരയോടെ മിഠായിത്തെരുവ് ഹനുമാൻ കോവിലിന് മുമ്പിലായിരുന്നു തുടക്കം. ഒരു ബാഗിൽ ഒളിപ്പിച്ച നോട്ടുകൾ ആളുകൾ കണ്ടെത്തി പുറത്തെടുക്കുകയും അത് വിതറുകയും ചിലർ  എടുത്ത് ഓടുകയുമെല്ലാം ചെയ്ത് ഒരു നാടകീയത സൃഷ്ടിക്കുന്ന രീതിയിലായിരുന്നു പരിപാടി. ഒറ്റനോട്ടത്തിൽ 2000ത്തിന്‍റെ നോട്ടുകളാണെന്ന് തോന്നുന്ന രീതിയിലായുരുന്നു ഇവരുടെ പരസ്യ കാർഡുകൾ.



ഇതേസമയം, മാനാഞ്ചിറ സ്ക്വയറിനുള്ളിലും നടക്കാവിലും സരോവരം ബയോപാർക്കിന് സമീപവുമെല്ലാം ഇത് ആവർത്തിച്ചു. ഒരു സ്ഥാപനത്തിന് ജനങ്ങളിലേക്കിറങ്ങി ചെല്ലുകയെന്നത് അങ്ങേയറ്റം പ്രയാസമേറിയ കാലമാണിത്. വലിയ വെല്ലുവിളിയാണ് ഫീൽഡിൽ. അതുകൊണ്ടാണ് വേറിട്ട രീതിയിലൊരു പ്രമോഷൻ പ്രോഗ്രാം നടത്തിയതെന്നാണ് സംഘാടകരുടെ വാദം. ഇത്തരം വ്യത്യസ്തതകൾ ഞങ്ങളുടെ കടയ്ക്കുള്ളിലും ഒളിപ്പിച്ചിട്ടുണ്ടെന്ന് ടെലിസ്റ്റോറി എംഡി അജ്നാസ് പറഞ്ഞു. ആൾക്കൂട്ടങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തിയതിന് ടൗൺ പൊലീസ് കേസെടുത്തെങ്കിലും പിന്നീട് എല്ലാവരേയും വിട്ടയച്ചു.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments