ഗവ.പോളിടെക്നിക്ക് പൂർവവിദ്യാർഥികൾ ഒത്തുകൂടും



കോഴിക്കോട്: സൗഹൃദങ്ങൾ പൂത്തുലഞ്ഞ കോളേജ് വരാന്തയിലൂടെ ഒരുവട്ടംകൂടി ഒരുമിച്ച്‌ നടന്നുനീങ്ങാനൊരുങ്ങി വെസ്റ്റ്ഹിൽ ഗവ.പോളിടെക്നിക് കോളേജിലെ പൂർവവിദ്യാർഥികൾ. 1947-മുതൽ 2018-വരെയുള്ള വർഷങ്ങളിൽ പഠിച്ചിറങ്ങിയ പതിനായിരത്തിലധികം പൂർവ വിദ്യാർഥികളാണ് ‘തിരികെ ബാക്ക് ടു കോളേജ്’ എന്നപേരിൽ ഗവ.പോളിടെക്നിക്ക് കോളേജ് അലുമിനി അസോസിയേഷന്റെ നേതൃത്വത്തിൽ ഒരുമിക്കുന്നത്.



ആഗസ്റ്റ് രണ്ടാംവാരത്തിൽ നടക്കുന്ന പരിപാടിയിൽ 2018-ൽ കോളേജിൽനിന്ന് പഠിച്ചിറങ്ങിയ വിദ്യാർഥികളും പങ്കെടുക്കും. ഗ്ലോബൽ മീറ്റ് 2019-ന്റെ ഭാഗമായി 26-ന് വെബ്സൈറ്റ് ഉദ്ഘാടനവും സംഘാടകസമിതി രൂപീകരണവും കെ.ജി.പി.ടി.സി. ഒാഡിറ്റോറിയത്തിൽ നടക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് എ. സന്തോഷ്‌കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments