കോരപ്പുഴ പാലത്തിന്റെ ഇരുവശത്തുനിന്നും ബസ് സർവ്വീസ് നാളെ മുതൽകൊയിലാണ്ടി: കോരപ്പുഴ പാലം പുനർനിർമിക്കുന്നതിന്റെ ഭാഗമായി ഉടലെടുത്ത യാത്രാപ്രശ്‌നങ്ങൾ പരിഹരിക്കാൻ തീരുമാനം. കെ. ദാസൻ. എം.എൽ.എ. വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. കൊയിലാണ്ടിയിൽനിന്ന് ആറു ബസുകൾ കോരപ്പുഴവരെയും എലത്തൂർ സ്റ്റാൻഡിൽനിന്ന് എട്ട് ബസുകൾ കോഴിക്കോട് വരെയും സർവീസ് നടത്താൻ തീരുമാനമായി.ജനുവരി 16-മുതൽ ബസുകൾ ഓടിത്തുടങ്ങും. ഏതെല്ലാം ബസുകളാണ് ഇത്തരത്തിൽ ഓടുന്നതെന്ന് ബസ്സുടമകൾ ഗതാഗതവകുപ്പിനെ ചൊവ്വാഴ്ചതന്നെ അറിയിക്കും. രാവിലെ ആറുമുതൽ രാത്രി എട്ടുവരെ ബസുകൾ സർവീസ് നടത്തും. ബസുകൾ ഓടുന്ന സമയക്രമം പാലത്തിന്റെ ഇരുഭാഗത്തും പ്രദർശിപ്പിക്കും. പാവങ്ങാടിനും വെങ്ങളത്തിനുമിടയിൽ എത്തിപ്പെടേണ്ടവരുടെയും താമസിക്കുന്നവരുടെയും യാത്രാപ്രശ്‌നങ്ങൾക്ക് ഇതോടെ പരിഹാരമാവും. കോരപ്പുഴയിൽ പുതിയ പാലത്തിന്റെ പണി പൂർത്തീകരിക്കാനെടുക്കുന്ന 18 മാസത്തേക്കാണ് ഓർഡിനറി ബസുകളുടെ കാര്യത്തിൽ ഇത്തരത്തിൽ താത്‌കാലിക ക്രമീകരണം വരുത്തുന്നത്.ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ട്, വടകര ആർ.ടി.ഒ. മധുസൂദനൻ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ മാത്യൂസ്, കൊയിലാണ്ടി എസ്.ഐ. ആബിദ്, ട്രാഫിക് എസ്.ഐ. രാജൻ, ബസ് ഓപ്പറേറ്റീവ് അസോസിയേഷൻ ഭാരവാഹികളായ കെ.കെ. മനോജ്, സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...
Post a Comment

0 Comments