കാഴ്ചയുടെ വസന്തമായി കാലിക്കറ്റ് ഫ്ലവർഷോ-2019കോഴിക്കോട്: അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ കടപ്പുറത്ത് സംഘടിപ്പിച്ച 42-ാമത് കാലിക്കറ്റ് ഫ്ലവർഷോയിൽ കാണികളുടെ തിരക്കേറി. ഇരുപതിനായിരം ചതുരശ്രയടി വിസ്തീർണത്തിലാണ് പുഷ്പപ്രദർശനം നടക്കുന്നത്.അഞ്ചുലക്ഷം രൂപയുടെ ഒാർക്കിഡുകളും ആന്തൂറിയവും വിവിധയിനത്തിലുള്ള ഡാലിയ, മൂൺ കാക്ടസ്, കാശ്മീരി റോസ്, കലെൻതുല, ജെർബറ, സിന്നിയ, സാൽവിയ, ഇംപേഷ്യൻസ്, ഡയാന്തസ്, ഗ്രാഫ്റ്റഡ് സ്റ്റാൻഡിങ് ബൊഗൈൻവില്ല ഉൾപ്പടെ 25 ലക്ഷം രൂപയുടെ പുഷ്പോദ്യാനമാണ് ബീച്ചിൽ കാണികൾക്കായി ഒരുക്കിയിരിക്കുന്നത്.


കേന്ദ്രസർക്കാർ സ്ഥാപനത്തിന്റെ സ്റ്റാളുകളിൽനിന്നും സ്വകാര്യ നഴ്സറികളുടെ സ്റ്റാളുകളിൽനിന്നും വിത്തുകൾ വിതരണംചെയ്യും. ദിവസവും രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെയാണ് പ്രദർശനസമയം. ഫെബ്രുവരി മൂന്നിന് സമാപിക്കും.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments