കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഒളിക്യാമറ: ജീവനക്കാരന് സസ്പെൻഷൻകോഴിക്കോട്: ബീച്ചാശുപത്രി ശസ്ത്രക്രിയാ തിയേറ്ററിലെ വസ്ത്രംമാറുന്ന മുറിയിൽ ഒളിക്യാമറ വെച്ച സംഭവത്തിൽ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. ഓപ്പറേഷൻ തിയേറ്റർ മെക്കാനിക്ക് സുധാകരനെയാണ് സസ്പെൻഡ് ചെയ്തത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീയാണ് അന്വേഷണറിപ്പോർട്ടിനെ തുടർന്ന് സസ്പെൻഡ് ചെയ്തത്.കഴിഞ്ഞദിവസം അഡീഷണൽ ഡി.എം.ഒ. ഡോ. ആശാദേവി ആശുപത്രിയിൽ നേരിട്ടെത്തി അന്വേഷണം നടത്തിയിരുന്നു. ആശുപത്രിയധികൃതർ, ജീവനക്കാർ എന്നിവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് ഡി.എം.ഒ.യ്ക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ബുധനാഴ്ച സുധാകരനെ സസ്പെൻഡ് ചെയ്ത് ഡി.എം.ഒ. ഉത്തരവിട്ടത്. ആരോഗ്യവകുപ്പ് നിയമിച്ച ജീവനക്കാരാനായതിനാൽ ഡി.എച്ച്.എസിന്റെ അംഗീകാരത്തോടെയാണ് സസ്പെൻഷൻ.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...ശസ്ത്രക്രിയാ തിയേറ്ററിനോട് ചേർന്ന് ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിൽനിന്ന് മൊബൈൽ ഫോൺ കണ്ടെത്തിയത്. വീഡിയോ റെക്കോഡ്‌ ചെയ്യുന്ന നിലയിലായിരുന്നു ഫോൺ. വസ്ത്രം മാറാനെത്തിയ ജീവനക്കാരിയാണ് മൊബൈൽ കണ്ടത്. തുടർന്ന് സഹപ്രവർത്തകരെ അറിയിക്കുകയായിരുന്നു. എട്ടാം തീയതിയായിരുന്നു സംഭവം. വെള്ളയിൽ പോലീസിൽ ആശുപത്രി സൂപ്രണ്ട് പരാതി നൽകിയിരുന്നു. എന്നാൽ സംഭവത്തിൽ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല.

Post a Comment

0 Comments