സംസ്ഥാനത്തെ രണ്ടാമത്തെ റെയിൽവേ ജനമൈത്രി പോലീസ്‌ സ്‌റ്റേഷൻ കോഴിക്കോട് പ്രവർത്തനം തുടങ്ങി



കോഴിക്കോട്: റെയിൽവേ പോലീസിൽ ജനമൈത്രി പോലീസ്‌സ്‌റ്റേഷൻ പ്രവർത്തനം തുടങ്ങി. റെയിൽവേ പോലീസ് ഡിവൈ.എസ്.പി. എ. ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഇൻസ്പെക്ടർ കെ. വിവേകാനന്ദൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാനത്തെ രണ്ടാമത്തെ സ്റ്റേഷനാണിത്. തിരുവനന്തപുരത്താണ് ആദ്യ സ്റ്റേഷൻ. കൗൺസിലർമാരായ ശ്രീകല, ജയശ്രീ, സ്റ്റേഷൻ ഡയറക്ടർ പി. മൊയ്തീൻകുട്ടി, സ്റ്റേഷൻ മാനേജർ കെ.വി. വിജയകുമാർ, ഡെപ്യൂട്ടി മാനേജർ കെ.വി. പ്രമോദ്കുമാർ, ചീഫ് കൊമേഴ്‌സ്യൽ ഇൻസ്പെക്ടർ ശ്യാം ശശിധരൻ, സി.ടി.ഐ. കെ. ഹാരിസ്, പാസഞ്ചേഴ്‌സ് അസോസിയേഷൻ കൺവീനർ ഫൈസൽ, റെയിൽ യൂസേഴ്‌സ് കോൺഫെഡറേഷൻ പ്രസിഡന്റ് സി.ഇ. ചാക്കുണ്ണി, ആർ.പി.എസ്.ഐ. ജംഷീദ് പുറംപാളി എന്നിവർ സംസാരിച്ചു.


കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments