ഗുജറാത്തി സ്ട്രീറ്റിലെ ലോറി ട്രാന്‍സ്പോര്‍ട്ട് ഓഫിസിനു നേരെ കരിഓയില്‍ ആക്രമണം; രാഷ്ട്രീയവൈരാഗ്യമെന്ന് സംശയംകോഴിക്കോട്:കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ലോറി ട്രാന്‍സ്പോര്‍ട്ട് ഓഫിസിനു നേരെ കരിഓയില്‍ പ്രയോഗം.  രാഷ്ട്രീയവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.  പുലര്‍ച്ചെ അഞ്ചരയ്ക്ക്  ലൈറ്റ് അണയ്ക്കാന്‍ ഓഫിസിലെത്തിയ കെട്ടിട ഉടമയാണ് കരി ഓയില്‍ ഒഴിച്ചതായി കണ്ടത്. ഇരുനിലകെട്ടിടത്തിന്റെ മുന്‍വശം പൂര്‍ണമായും കരിഓയില്‍ മൂടിയിരുന്നു. ജനല്‍ചില്ലും തകര്‍ത്തിട്ടുണ്ട്.പഴയ കെട്ടിടം പുതുക്കി പണിയുന്ന പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് കെട്ടിടത്തിന്റെ പെയിന്റ് ജോലികള്‍ പൂര്‍ത്തീകരിച്ചത്. രാഷ്ട്രീയ വിരോധമാണ് ആക്രമണത്തിനു പിന്നിലെന്നാണ് ആരോപണം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ടൗണ്‍ പൊലീസിന്റെ അന്വേഷണം. പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായി സി.ഐ അറിയിച്ചു.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments