ലോറി സ്റ്റാൻഡിന് നഗരസഭ സ്വന്തം ഭൂമി വിട്ട് നല്കണമെന്ന് ആവശ്യവുമായി ലോറി ഉടമകള്‍


കോഴിക്കോട്: സൗത്ത്ബീച്ചിലെ ലോറി സ്റ്റാന്‍ഡ് മാറ്റിസ്ഥാപിക്കാന്‍ നഗരസഭ സ്വന്തം ഭൂമി വിട്ടുനല്‍കണമെന്ന് ലോറി ഉടമകള്‍. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് സ്റ്റാന്‍ഡ് മാറ്റി സ്ഥാപിക്കാനുള്ള നിര്‍ദേശം നടപ്പാക്കാന്‍ അനുവദിക്കില്ല. വിഷയത്തില്‍  അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് ആവശ്യം.അനധികൃത ലോറി പാര്‍ക്കിങ്ങിനെതിരെ രാഷ്ട്രീയപാര്‍ട്ടികളും സാംസ്കാരിക പ്രവര്‍ത്തകരും മുന്നിട്ടിറങ്ങുമ്പോഴാണ് നഗരസഭയ്ക്കെതിരെ പരാതിയുമായി ലോറി ഉടമകള്‍  രംഗത്തെത്തിയത്. പുതിയ ലോറി സ്റ്റാന്‍ഡിനായി സ്വകാര്യവ്യക്തിയുടെ ഭൂമിയാണ് നഗരസഭ കണ്ടെത്തിയത്. ഇത് താല്‍ക്കാലിക സംവിധാനമായേ കാണാന്‍ കഴിയൂ. വലിയങ്ങാടിയില്‍നിന്ന് ചരക്കെടുക്കേണ്ട ലോറികള്‍ നഗരത്തില്‍നിന്ന് ഇത്ര ദൂരെ മാറ്റി പാര്‍ക്ക് ചെയ്യുന്നത് ദുരിതം ഇരട്ടിയാക്കും. നഗരത്തിന്റെ പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ ബദല്‍ സംവിധാനമേര്‍പ്പെടുത്തുമെന്ന അധികൃതരുടെ ഉറപ്പും പാഴ് വാക്കായെന്ന് ലോറി ഉടമകള്‍ പറയുന്നു. ഉചിതമായ നടപടിയുണ്ടായില്ലെങ്കില്‍ പ്രതിഷേധം വ്യാപിപിക്കാനാണ് തീരുമാനം.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments