വനിതാ മതിലിനോടനുബന്ധിച്ച് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണംകോഴിക്കോട്: വനിതാ മതിലിനോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. തൃശൂർ, പാലക്കാട്, മഞ്ചേരി, മലപ്പുറം ഭാഗത്ത് നിന്നു വരുന്ന ബസുകൾ പന്തീരാങ്കാവ്– ഹൈലൈറ്റ് മാൾ, പാലാഴി റോഡ് ജംക്‌ഷൻ–പൊറ്റമ്മൽ, അരയിടത്തുപാലം വഴി പുതിയ സ്റ്റാൻഡ് ഭാഗത്തേക്ക് പോകണം  വയനാട്, താമരശ്ശേരി ഭാഗത്തുനിന്നു വരുന്ന ബസുകൾ കുന്നമംഗലം–കാരന്തൂർ–വെള്ളിമാടുകുന്ന്–മലാപ്പറമ്പ്–തൊണ്ടയാട് വഴി പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തേക്കു പോകണം. വടക്കു ഭാഗത്ത് നിന്ന് വരുന്ന ബസുകൾ പൂളാടിക്കുന്ന്–വേങ്ങേരി–മലാപ്പറമ്പ് വഴി പുതിയ സ്റ്റാൻഡ് ഭാഗത്തേക്ക് പോകണം.

കോഴിക്കോട്

  കക്കോടി, കുരുവട്ടൂർ, മടവൂർ, നരിക്കുനി ഭാഗങ്ങളിൽ നിന്നും വനിതാമതിലിൽ പങ്കെടുക്കാൻ എത്തുന്ന വാഹനങ്ങൾ വേങ്ങേരി–പൂളാടിക്കുന്ന്–പാവങ്ങാട് വഴി എലത്തൂരേക്ക് പോകണം

  തലക്കുളത്തൂർ ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ പൂളാടികുന്ന്– പാവങ്ങാട് വഴി എലത്തൂരേക്ക് പോകണം.

  വയനാട് ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ മലാപ്പറമ്പ്– എരഞ്ഞിപാലം, കാരപ്പറമ്പ് വഴി നോർത്ത് ബീച്ചിൽ പാർക്ക് ചെയ്യണം. മാവൂർറോഡ് ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ സരോവരത്ത് പാർക്ക് ചെയ്യണം. കുന്നമംഗലം, ചാത്തമംഗലം, മാവൂർ ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ തൊണ്ടയാട് മാങ്കാവ്– മീഞ്ചന്ത വഴി പോകണം.

  കാരശ്ശേരി, കോടഞ്ചേരി, മുക്കം, പുതുപ്പാടി ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ തൊണ്ടയാട്, പന്തീരാങ്കാവ്,രാമനാട്ടുകര വഴി പോകണം.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments