ആയുർമെഡിസിറ്റി ഐ.ടി.ഓഫീസ് ഉദ്ഘാടനം ചെയ്തു

ആയുർമെഡിസിറ്റിയുടെ ഐ.ടി. ഓഫീസ് ഗവ. സൈബർപാർക്കിൽ ഉദ്ഘാടനം ചെയ്യുന്നു


കോഴിക്കോട്: ആയുർമെഡിസിറ്റിയുടെ ഐ.ടി. ഓഫീസ് ഗവ. സൈബർപാർക്കിൽ കേരള വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സൈബർപാർക്ക് സി.ഇ.ഒ. ഋഷികേശ് നായർ മുഖ്യാതിഥിയായി.



വളാഞ്ചേരി കഞ്ഞിപ്പുരയിലാണ് ആയുർവേദ ചികിത്സയ്ക്കായി ആധുനികസജ്ജീകരണങ്ങളോടെ ആയുർ മെഡിസിറ്റി ആരംഭിക്കുന്നത്. 26 ഏക്കറിൽ വൈവിധ്യമാർന്ന പദ്ധതികളാണ് ആയുർമെഡിസിറ്റി വിഭാവനംചെയ്യുന്നത്. സ്ഥാപകരായ നിസാമുദ്ദീൻ നൂറുദ്ദീൻ, സലീം ചോലയിൽ, ഇന്റർനാഷണൽ ബ്രാൻഡ് അംബാസഡർ ഉസ്താദ് സിംസാറുൽ ഹഖ്ഹുദവി, ജനറൽ മാനേജർ ഷാഫിമയ്യരി, അബൂബക്കർ പഞ്ചിളി, ഷെരീഫ് വടക്കയിൽ എന്നിവർ പങ്കെടുത്തു.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments