സംസ്ഥാന ജൂനിയർ ഷൂട്ടിങ് ബോൾ: കോഴിക്കോടിന് ഇരട്ടക്കിരീടംകോഴിക്കോട്: സംസ്ഥാന ജൂനിയർ ഷൂട്ടിങ് ബോളില്‍ കോഴിക്കോടിന് ഇരട്ടക്കീരീടം. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ കോഴിക്കോട് ജേതാക്കളായി.  ആൺകുട്ടികളിൽ മലപ്പുറവും പെൺകുട്ടികളിൽ പാലക്കാടും രണ്ടാം സ്ഥാനം നേടി. എറണാകുളവും തൃശൂരും ഇരു വിഭാഗങ്ങളിലും മൂന്നാം സ്ഥാനം നേടി.കേരള സ്പോർട്സ് കൗൺസിൽ അംഗം ടി.എം. അബ്ദുറഹിമാൻ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. സംസ്ഥാന ഷൂട്ടിങ് ബോൾ അസോസിയേഷൻ പ്രസിഡന്‍റ്  കെ.പി.യു. അലി അധ്യക്ഷത വഹിച്ചു. കെ. ഹസൻ കോയ, വി.കെ. ഫൈസൽ, സി. റമീസ് അലി, വി.കെ തങ്കച്ചൻ, പി. ഷഫീഖ്, കെ.കെ. അഷ്റഫ് എന്നിവർ സംസാരിച്ചു. സി.ടി. ഇൽയാസ് സ്വാഗതവും പി.ടി. അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments