കോഴിക്കോട് വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 80,000 രൂപ നഷ്ടപ്പെട്ടതായി പരാതി.കോഴിക്കോട്: വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 80,000 രൂപ നഷ്ടപ്പെട്ടതായി പരാതി. ചേമഞ്ചേരി കാഞ്ഞിലശേരി ക്ഷേത്രത്തിന് സമീപം സുരഭി ഹൗസിൽ സതീദേവിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. കൊയിലാണ്ടി സ്റ്റേറ്റ്ബാങ്കിലാണ് ഇവരുടെ പേരിൽ അക്കൗണ്ട് ഉള്ളത്.  ഇവർ സാധാരണയായി എടിഎം ഉപയോഗിക്കാറില്ല.
മകന്‍റെ ഫോൺ നമ്പറിലാണ് സതീദേവിയുടെ ബാങ്ക് അക്കൗണ്ട് രജിസ്റ്റര്‍ ചെയ്തതിരുന്നത്. ഡൽഹി, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ നിന്നാണ് പണം പിൻവലിച്ചതായി ഇവർക്ക് അറിയിപ്പ്  വന്നത്. 19, 20 എന്നീ തിയ്യതികളിലായി പണം പിൻവലിച്ചെന്നായിരുന്നു സന്ദേശം. ദില്ലിയില്‍ നിന്ന് രണ്ട് തവണയായി 40,000 രൂപയും, ചണ്ഡീഗഡിൽ നിന്ന് 40,000 രൂപയുമാണ് പിൻവലിച്ചത്. ഇത് സംബന്ധിച്ച് കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിലും, പൊലീസിലും പരാതി നൽകി. പരാതി ഇൻവെസ്റ്റിഗേഷൻ ടീമിന് കൈമാറുമെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments