കരിപ്പൂർ:കരിപ്പൂർ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ ഞായറാഴ്ച കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹമന്ത്രി അൽഫോൺസ് കണ്ണന്താനം മുഖ്യാതിഥിയാവും. നേരത്തെ ഫെബ്രുവരി 10-ന് ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ മംഗളൂരുവിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ പങ്കെടുക്കാനെത്തുന്ന കേന്ദ്ര മന്ത്രി സുരേഷ് പ്രഭുവിന്റെ സൗകര്യം കണക്കിലെടുത്താണ് ദിവസം മാറ്റിയത്. വിമാനത്താവളത്തിൽ നടന്ന വിവധ ഏജൻസികളുടെ മാരത്തോൺ ചർച്ചയിലാണ് തീരുമാനം കൈക്കൊണ്ടത്. 120 കോടി രൂപ ചെലവിലാണ് ടെർമിനൽ നിർമാണം പൂർത്തിയാക്കിയത്.
17,000 ചതുരശ്ര അടിയിൽ രണ്ട് നിലയിലാണ് പുതിയ ആഗമന ടെർമിനൽ നിർമിച്ചിരിക്കുന്നത്. ഇതോടെ നിലവിലെ ആഗമന ടെർമിനൽ ആഭ്യന്തര യാത്രക്കാരുടെ പുറപ്പെടൽ കേന്ദ്രമായി മാറും. അന്താരാഷ്ട്ര മാനദണ്ഡ പ്രകാരം ഒരു മണിക്കൂറിൽ 1527 യാത്രക്കാരെ ഉൾക്കൊളളാൻ കഴിയുന്ന രീതിയിലാണ് ടെർമിനൽ നിർമിച്ചിരിക്കുന്നത്. ട്രാൻസിറ്റ് യാത്രക്കാർക്കായി പ്രത്യേക ലോഞ്ച്, പ്രാർഥനാ മുറി, വിസ ഓൺ അറൈവൽ യാത്രക്കാർക്ക് മൂന്ന് കൗണ്ടറുകളടക്കം പുതിയ ടെർമിനലിൽ സജ്ജീകരിച്ചിട്ടുണ്ട്.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
0 Comments