കേരള ബജറ്റ്: പ്രധാന പദ്ധതികള്‍ കണ്ണൂരിൽ; മലബാറിന് നിരാശകോഴിക്കോട്:ബജറ്റിലെ പ്രധാന പദ്ധതികള്‍ കണ്ണൂര്‍ കേന്ദ്രീകരിച്ചതോടെ മലബാറിലെ മറ്റുജില്ലകള്‍ക്ക് നിരാശ. കരിപ്പൂര്‍ വിമാനത്താവള വികസനത്തിനു സ്ഥലം ഏറ്റെടുക്കാന്‍ പണം അനുവദിക്കാത്തതിലും, വയനാട്ടിലെ പ്രളയമേഖലയ്്ക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിക്കാത്തതും  കടുത്ത പ്രതിഷേധത്തിനിടയാക്കിഅനുവദിച്ചതില്‍ ഏറെയും കണ്ണൂര്‍ ജില്ല കേന്ദ്രീകരിച്ചായതോടെ  മലബാറിലെ ബാക്കിയുള്ള അഞ്ചുജില്ലകള്‍ക്കും നിരാശയാണ് ബജറ്റിന്റെ ബാക്കിയിരിപ്പ്. കോഴിക്കോട് വിമാനത്താവള വികസനത്തിന് പണം അനുവദിക്കണമെന്നതായിരുന്നു മേഖലയുെട പ്രധാന ആവശ്യം. 135 ഏക്കര്‍ ഭൂമി ഏറ്റെടുത്തുനല്‍കാന്‍ നയാപൈസ വകയിരുത്തിയില്ല. കോഴിക്കോട് നഗരത്തിലെ ഗതാഗതകുരുക്കഴിക്കാന്‍ നിര്‍ദേശിക്കപെട്ട മൊബിലിറ്റിഹബിനോ, മാനാഞ്ചിറ– വെള്ളിമാട് കുന്ന് റോഡ് വികസനത്തിനോട് പണമില്ല.മലാപറമ്പിലെയും എരഞ്ഞിപ്പാലത്തെയും ഫ്ലൈ ഓവറുകളും സര്‍ക്കാര്‍ വിസ്മരിച്ചു. ബേപ്പൂര്‍ തുറമുഖം വികസിപ്പിക്കാനുള്ള പദ്ധതികള്‍ക്കും പരിഗണനയുണ്ടായില്ല.

കണ്ണൂര്‍ വിമാനത്താവളത്തോട് ചേര്‍ന്ന് 5000 ഏക്കറിലുള്ള വ്യവസായ പാര്‍ക്ക്   പ്രഖ്യാപനമാണ് പ്രധാന പദ്ധതി. ദേശീയ ജലപാതയുടെ ഭാഗമായുള്ള വളപ്പട്ടണം –മാഹി ജലപാത വികസിപ്പിക്കാന്‍ 600 കോടി നീക്കിവച്ചതാണ് മറ്റൊരു മറ്റൊരു വന്‍ പദ്ധതി. മലബാര്‍ കാന്‍സര്‍ സെന്ററിന് 35 കോടി നീക്കിവച്ചപ്പോള്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ രോഗികളെത്തുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിന് പരിഗണന കിട്ടിയില്ല. സംരംഭകരില്ലാത്തതിനാല്‍ ഒഴിഞ്ഞുകിടക്കുന്ന കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ 2000 പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കുമെന്ന പ്രഖ്യാപനം  ഐ.ടി മേഖലയ്ക്ക് ആശ്വാസമാണ്. വയനാട്ടിലെ കാപ്പി പ്രത്യേക ബ്രാന്‍ഡില്‍ പുറത്തിറക്കുമെന്നതും–കുരുമുളക് കര്‍ഷകര്‍ക്ക് 35 കോടി നീക്കിവച്ചതും ജില്ലയ്ക്ക് ഉണര്‍വേകും.പ്രളയാന്തര പുനര്‍നിര്‍മാണത്തില്‍ ജില്ലയെ പാടെ അവഗിച്ചു. കാസര്‍കോടിനുള്ള വിഹിതം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള  ഇരുപത് കോടി രൂപയില്‍ ഒതുങ്ങി. എടരിക്കോട്, സ്പിന്നിങ് മില്‍,  കേരള ക്ലേ ആന്‍ഡ് സിറാമിക്സ് അടക്കം പ്രതിസന്ധി നേരിടുന്ന വ്യവസായങ്ങള്‍ക്ക് ബജറ്റില്‍ പണം നീക്കിവച്ചത് വലിയ ആശ്വാസമാകും.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments