തിരുവനന്തപുരം: സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ആഭ്യന്തര സർവിസുകൾക്കുള്ള വിമാന ഇന്ധന നികുതി 28.75 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനയി കുറക്കുമെന്ന് മന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു. ഉഡാൻ പദ്ധതിയിൽപെടുന്ന എയർപോർട്ട് മാത്രമല്ല, മറ്റ് എയർപോർട്ടുകളും ഇതിന്റെപരിധിയിൽ വരും. 100 കോടിയുടെ വരുമാന നഷ്ടം ഇതുകൊണ്ടുണ്ടാകുമെന്ന് നിയമസഭയിൽ ബജറ്റ് പൊതുചർച്ചക്ക് മറുപടി പറയവേ മന്ത്രി വ്യക്തമാക്കി.
കണ്ണൂർ വിമാനത്താവളത്തിന് ഇന്ധന നികുതി ഇളവ് നൽകുകയും കോഴിക്കോട് വിമാനത്താവളത്തിന് നൽകാതിരിക്കുകയും ചെയ്യുന്നതിൽ പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയിരുന്നു. ഇൗ വിഷയത്തിൽ നിലപാട് മാറ്റില്ലെന്നാണ് നേരത്തേ സർക്കാർ പറഞ്ഞതെങ്കിലും ബജറ്റിൽ ചർച്ചയിലാണ് മന്ത്രി ഇളവിന് തയാറായത്
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
0 Comments