കോഴിക്കോട്: റെയില്‍വേ സ്റ്റേഷനുകളിലും ഇനി സൗരോര്‍ജം. ഇതിന്റെ ഭാഗമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ 100 കിലോവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു. സ്റ്റേഷന്റെയും പ്ലാറ്റ്‌ഫോമുകളുടെയും മേല്‍ക്കൂരകളിലാണു പാനലുകള്‍ സ്ഥാപിച്ചത്. റെയില്‍വേ എന്‍ജര്‍ജി മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡ് (ആര്‍.ഇ.സി.എല്‍) ആണ് റെയില്‍വേ സ്റ്റേഷനുകളില്‍ സോളാര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്. റെയില്‍വേക്കു വേണ്ടി പുനരുപയോഗ ഊര്‍ജ ഉല്‍പാദനം സാധ്യമാക്കുകയാണു ദൗത്യം.
ദക്ഷിണ റെയില്‍വേയില്‍ സോളാര്‍ പാനല്‍ വഴി നാല് മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുക. 25 വര്‍ഷത്തെ മെയിന്റനന്‍സ് കരാറിലാണു പദ്ധതിക്ക് റെയില്‍വേ ഒപ്പുവച്ചത്. ആദ്യഘട്ടത്തില്‍ 390 കിലോവാട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുക. പാലക്കാട് ഡിവിഷനില്‍ കോഴിക്കോട് ഉള്‍പ്പെടെയുള്ള ആറു സ്റ്റേഷനുകളിലാണു സോളാര്‍ പദ്ധതി നടപ്പാക്കുന്നത്. 100 മെഗാവാട്ട് ഉല്‍പാദിപ്പിക്കുന്ന കോഴിക്കോടാണ് മുന്നില്‍. ഇവിടെ നിര്‍മാണപ്രവൃത്തികള്‍ പുരോഗമിച്ചുവരികയാണ്. പാലക്കാട് ജങ്ഷന്‍, ഷൊര്‍ണൂര്‍ ജങ്ഷന്‍, തലശ്ശേരി, കണ്ണൂര്‍ സ്റ്റേഷനുകളില്‍ 50 വീതം മെഗാവാട്ടും മംഗളൂരു സെന്‍ട്രലില്‍ 60 മെഗാവാട്ടും മംഗളൂരു ജങ്ഷനില്‍ 30 മെഗാവാട്ടും രണ്ടാംഘട്ടത്തില്‍ ഉല്‍പാദിപ്പിക്കും.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
0 Comments