ടെക്ബ്ലാസ്റ്റേഴ്‌സിന്റെ ഓഫീസ് ഉദ്ഘാടനം സൈബർ പാർക്ക് സി.ഇ.ഒ. ഋഷികേശ് നായർ നിർവ്വഹിക്കുന്നു |
കോഴിക്കോട്:സർക്കാർ സൈബർ പാർക്കിൽ രണ്ട് കമ്പനികൾകൂടി പ്രവർത്തനം തുടങ്ങി. ടർണിപ്സീഡ് അക്കൗണ്ടിങ്, ടെക്ബ്ലാസ്റ്റേഴ്‌സ് എന്നീ കമ്പനികളാണ് സൈബർ പാർക്കിലെ സഹ്യ കെട്ടിടത്തിൽ ഓഫീസ് തുറന്നത്.
കഴിഞ്ഞ നാൽപ്പത് വർഷമായി യു.എസിൽ നിർമാണരംഗത്ത് പ്രവർത്തിക്കുന്ന ടർണിപ് സീഡ് ഇന്റർനാഷണലിന്റെ ഭാഗമാണ് ടർണിപ് സീഡ് അക്കൗണ്ടിങ്. ചെറുകിട ബിസിനസ് മുതൽ ആഗോളതലത്തിലുള്ള സ്ഥാപനങ്ങൾക്കുവരെ ഡിജിറ്റൽ സൊലൂഷൻസ് നൽകുന്ന കമ്പനിയാണ് ടെക്ബ്ലാസ്റ്റേഴ്‌സ്. വെബ്‌സൈറ്റ് ഒരുക്കുന്നത് മുതൽ എംബഡഡ് സിസ്റ്റംവരെയുള്ള വ്യത്യസ്ത മേഖലകളിലാണ് സാങ്കേതികവിദഗ്ധരായ ഇവരുടെ പ്രവർത്തനം.
ടർണിപ്സീഡ് അക്കൗണ്ടിങിന്റെ ഓഫീസ് ഉദ്ഘാടനം സൈബർ പാർക്ക് സി.ഇ.ഒ. ഋഷികേശ് നായർ നിർവ്വഹിക്കുന്നു |
10 വീതം ജീവനക്കാരാണ് കമ്പനികളിലുള്ളത്. സൈബർ പാർക്ക് സി.ഇ.ഒ. ഋഷികേശ് നായർ ഉദ്ഘാടനം ചെയ്തു. കാഫിറ്റ് സെക്രട്ടറി അബ്ദുൾ ഗഫൂർ സംസാരിച്ചു. നിലവിൽ സൈബർ പാർക്കിൽ 18 കമ്പനികളാണ് പ്രവർത്തിക്കുന്നത്. ആകെ 390 പേരാണ് ഈ കമ്പനികളിൽ ജോലിനോക്കുന്നത്.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
0 Comments