കരിപ്പൂരിലെ പുതിയ ആഗമന ടെർമിനൽ ഇന്ന് പ്രവർത്തനം തുടങ്ങും



കരിപ്പൂർ:കോഴിക്കോട് വിമാനത്താവളത്തിൽ ഉദ്ഘാടനം കഴിഞ്ഞ രാജ്യാന്തര ആഗമന ടെർമിനൽ ഇന്ന് (26) പ്രവർത്തനം തുടങ്ങും. എയർപോർട്ട് അതോറിറ്റിയുടെ ചെന്നൈയിലെ റീജനൽ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്.ശ്രീകുമാറിന്റെ സാന്നിധ്യത്തിൽ വൈകുന്നേരമാണ് പുതിയ ടെർമിനൽ പ്രവർത്തനമാരംഭിക്കുക.



രാജ്യാന്തര യാത്രക്കാരെല്ലാം ഈ ടെർമിനൽ വഴിയാകും പുറത്തിറങ്ങുക. നിലവിലുള്ള ആഗമന ഹാൾ ഇനി രാജ്യാന്തര യാത്രക്കാർക്കു പുറപ്പെടാനുള്ള നിർഗമന ഹാൾ ആയി മാറും.

ഫെബ്രുവരി 22-ന് വിഡിയോ കോൺഫറൻസിങ് വഴി സംസ്ഥാന ഗവർണർ ജസ്റ്റിസ് പി.സദാശിവം ടെർമിനലിന്റെ ഉദ്ഘാടനം നിർവഹിച്ചെങ്കിലും പ്രവർത്തനം തുടങ്ങിയിരുന്നില്ല. നിലവിലെ ആഗമന ടെർനലിൽനിന്ന് കസ്റ്റംസ്, എമിഗ്രേഷൻ സംവിധാനങ്ങൾ മാറ്റാൻ സമയമെടുത്തതാണ് വൈകാനിടയാക്കിയത്. ആധുനിക സൗകര്യങ്ങളോടെ ടെർമിനൽ പ്രവർത്തിച്ചു തുടങ്ങുന്നതോടെ യാത്രക്കാർക്ക് പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കി പുറത്തിറങ്ങാനാകും.

Post a Comment

0 Comments