അര ക്വിന്റലിലേറെ കഞ്ചാവുമായി രണ്ട് ഇടുക്കി സ്വദേശികള്‍ അടിവാരത്ത് പിടിയില്‍



അടിവാരം: അര ക്വിന്റലില്‍ ഏറെ കഞ്ചാവുമായി ഇടുക്കി സ്വദേശികളായ രണ്ടു പേരെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി പട്ടം മാവട്ടി ഷാജി, രാജാക്കാട് പാറത്താനത്ത് സുനില്‍ എന്നിവരാണ് പിടിയിലായത്. റൂറല്‍ എസ് പി. യു അബ്ദുല്‍ കരീമിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് അടിവാരം എലിക്കാട് പാലത്തിന് സമീപത്തു വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കെ എല്‍ 14 എച്ച് 3001 നമ്പര്‍ കാര്‍ തടഞ്ഞു പരിശോധിച്ചപ്പോഴാണ് അര ക്വിന്റലില്‍ ഏറെ കഞ്ചാവ് കണ്ടെത്തിയത്.

Post a Comment

0 Comments