കോഴിക്കോട്: യുവാവിന്‍റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കളും നാട്ടുകാരും. കൊടിയത്തൂർ ഉണ്ടാട്ടിൽ  വേരെൻ കടവത്ത് മുഹമ്മദിന്‍റെ മകൻ വി.കെ ദാനിഷി (26) ന്‍റെ മരണത്തിലാണ് ബന്ധുക്കള്‍ ദുരൂഹത ആരോപിക്കുന്നത്. അപകട മരണമെന്ന് പറഞ്ഞ് ദാനിഷിനെ ഒരു സംഘം  കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ച്  മുങ്ങിയെന്നാണ് പരാതി.മയക്കുമരുന്ന് ലഹരി മാഫിയ സംഘമാണ് പിന്നിലെന്നാണ് സംശയം. സംഭവത്തിൽ മുക്കം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പ്രദേശത്ത് മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനം സജീവമാണെന്നാണ് നാട്ടുകാർ പറയുന്നത്. യുവാവിന്‍റെ ദുരുഹമരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കൊടിയത്തൂർ നന്മ ചാരിറ്റബിൾ ട്രസ്റ്റ് താമരശേരി ഡിവൈഎസ്‍പിക്ക് പരാതി നൽകിയിരിക്കുകയാണ്.

കൊടിയത്തൂരിലെ  ലഹരി മാഫിയക്കെതിരെ പ്രതീകരിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി നാളെ വൈകിട്ട് ഏഴിന് കോട്ടമ്മൽ മുജാഹിദ് പള്ളിക്ക് താഴെയുള്ള ഹാളിൽ വെച്ച്  പ്രദേശത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടി ഭാരവാഹികളുടെയും സാസ്കാരിക സംഘടനകളുടെയും ക്ലബ്ബുകളുടെയും വിവിധ ആരാധനാലയങ്ങളുടെയും ഭാരവാഹികളുടെയും യോഗം സംഘടിപ്പിക്കുമെന്ന് കൊടിയത്തൂർ  ഗ്രാമ പഞ്ചായത്ത് പ്രസിഡ്രണ്ട്  സി ടി സി അബദുല്ല അറിയിച്ചു.

Post a Comment

Kozhikodedistrict.in

{picture#https://1.bp.blogspot.com/-dNCJCm6zia0/Xf8SBmS8TMI/AAAAAAAAHyw/0atIG371lK4XTTMKiNjI_IjJHkmch6m0gCLcBGAsYHQ/s320/kozhikode%2Bdistrict%2Blogo%2BSQ%2BFB.png} Kozhikode District is a district of Kerala state, on the southwest coast of India. The city of Kozhikode, also known as Calicut, is the district headquarters. The district is 38.25% urbanised. It has the district based news and public service website {facebook#https://facebook.com/thekozhikode} {twitter#https://twitter.com/thekozhikode} {instagram#https://www.instagram.com/the_kozhikode} {youtube#https://www.youtube.com/channel/UCqEy4PKEgKPBRFKXcfxq7xw} {telegram#https://t.me/the_kozhikode} {whatsapp#http://api.whatsapp.com/send?phone=916238621667}
Powered by Blogger.