മാനാഞ്ചിറ മൈതാനിയിലെ ബാസ്കറ്റ് ബോള്‍ കോര്‍ട്ട് രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തൽ നടപടികള്‍ ഉടന്‍കോഴിക്കോട്: മാനാഞ്ചിറ മൈതാനിയിലെ ബാസ്കറ്റ് ബോള്‍ കോര്‍ട്ട് രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ ഉടന്‍ തുടങ്ങും.  കോര്‍ട്ട് നവീകരണത്തിനായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ നഗരസഭയ്ക്ക് നല്‍കിയ അപേക്ഷ കൗണ്‍സില്‍ അംഗീകാരമായിനഗരസഭയുടെ ഉടമസ്ഥതയിലുള്ള മാനാഞ്ചിറ സ്ക്വയറിലെ ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടാണ് നവീകരിക്കാനൊരുങ്ങുന്നത്. കോര്‍ട്ട് നിര്‍മാണത്തിനാവശ്യമായ അനുമതിക്കായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ നഗരസഭയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇത് വിദ്യാഭ്യാസ സ്ഥിരംസമിതി പരിഗണിച്ചു. എന്നാല്‍ സ്ഥലപരിമിതി കണക്കിലെടുത്ത് ഗ്യാലറി നിര്‍മാണം ഒഴിവാക്കണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ അറിയിച്ചു.

ഭരണപ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ യോജിപ്പറിയിച്ചതോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ തുടങ്ങാനാണ് സ്പോര്‍ട്സ് കൗണ്‍സില്‍ തീരുമാനം. കോഴിക്കോടിന്റെ കായികമേഖലയ്ക്ക് ഊര്‍ജം പകരാന്‍ പുതിയ ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട് വേണമെന്ന ആവശ്യം ശക്തമായിരുന്നു. ഒന്നരക്കോടി മുതല്‍മുടക്കുള്ള പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ ധനസഹായവും ഫിയാസ്റ്റോ ക്ലബ് വഹിക്കും ജില്ലാതലമല്‍സരങ്ങള്‍ക്കുപുറമെ പൊതുജനങ്ങള്‍ക്കും പരിശീലനത്തിന് അവസരമുണ്ടാകും.

Post a Comment

0 Comments