വെസ്റ്റ് നൈല്‍:മലബാറില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണം; ആവശ്യം കൂടുതൽ ശക്തമാകുന്നു


കോഴിക്കോട്:വെസ്റ്റ് നൈല്‍ വൈറസ് ബാധിച്ച് മലപ്പുറത്ത് ആറു വയസുകാരന്‍ മരിച്ചതോടെ മലബാറില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തിരുവനന്തപുരത്ത് സ്ഥാപിച്ച വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍ണ സജ്ജമായാല്‍ പോലും മലബാറിന് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍.



നിപ്പയ്ക്ക് പിന്നാലെ ഷിഗെല്ല. ഏറ്റവുമൊടുവില്‍ വെസ്റ്റ് നൈല്‍. മലബാറില്‍ വൈറസ് ആക്രമണം തുടര്‍ക്കഥയാവുകയാണ്. ഈ സാഹചര്യത്തിലാണ് കോഴിക്കോടോ മലബാറിലെ മറ്റേതെങ്കിലും ജില്ലകളിലോ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വേണമെന്ന ആവശ്യം ഉയരുന്നത്. ഇല്ലെങ്കില്‍ തിരുവനന്തപുരം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍ണ സജ്ജമായാലും മലബാറുകാര്‍ക്ക് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെ തന്നെ ആശ്രയിക്കേണ്ടി വരും.  പദ്ധതിക്കനുകൂലമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അടക്കമുള്ളവരുടെ ഇടപെടല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Post a Comment

0 Comments