കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാർഥി മരിച്ചു

Credit: Media one tv


കോഴിക്കോട്:വെള്ളിപറമ്പിൽ ബസിൽ നിന്ന് തെറിച്ച് വീണ് യുവാവിന് ദാരുണാന്ത്യം. അമിത വേഗതയില്‍ പോകുകയായിരുന്ന ബസിന്‍റെ ഡോര്‍ തുറന്ന് പോയതിനെ തുടര്‍ന്ന് യാത്രക്കാരന്‍ റോഡിലേക്ക് തെറിച്ച് വീഴുകയും പിന്‍ചക്രം ശരീരത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.



ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമായിരുന്നു അപകടം. റോഡിന്‍റെ ഇറക്കമുള്ള ഭാഗത്തേക്ക് അമിത വേഗതയില്‍ വരികയായിരുന്ന ബസിന്‍റെ ഡോര്‍ തുറന്ന് പോകുകയായിരുന്നു. ഇതിനിടയില്‍ താഴെ വീണ യാത്രക്കാരന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


മാവൂരിലേക്ക് പോകുകയായിരുന്ന പവാസ് മോന്‍ എന്ന സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലേരി മൃഗാശുപത്രിക്ക് സമീപം കോണാറമ്പത്ത് അസ്സൻകോയയുടെയും നുസ്രത്തിൻ്റെ യും മകൻ ഫഹദ് (17) ആണ് ബസിൽ നിന്ന്റോഡിലേക്ക്  തെറിച്ച് വീണ് തൽക്ഷണം മരിച്ചത്. മാവൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയാണ് ഫഹദ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതിന് ശേഷം ആളെ തിരിച്ചറിഞ്ഞിരുന്നില്ല . വൈകീട്ടാണ് ആളെ തിരിച്ചറിഞ്ഞത് . സഹോദരങ്ങൾ: ഫാദിഹ ( മാവൂർ ക്രസൻ്റ് പബ്ലിക് സ്കൂൾ , ഒമ്പതാം ക്ലാസ് വിദ്യാർഥിനി ) , ഫാദില ( അഞ്ചാം ക്ലാസ് വിദ്യാർഥിനി , പെരുവയൽ സെൻ്റ് സേവിയേഴ്സ് യുപി സ്കൂൾ )

.

Post a Comment

0 Comments