കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി. അപകടത്തില്‍ റൺവേയിലെ സിഗ്നൽ ലൈറ്റുകൾ തകർന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. അബുദാബിയിൽ നിന്നെത്തിയ കാലിക്കറ്റ് അബുദാബി ഇത്തിഹാദ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. വിമാനത്തിന്‍റെ ടയറിന് കേടുപാടുകള്‍ പറ്റിയെങ്കിലും തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. പിന്നീട് അപകടത്തില്‍പ്പെട്ട വിമാനത്തിന് പകരം വിമാനമെത്തി അബുദാബിയിലേക്കുള്ള സർവ്വീസ് പുനഃസ്ഥാപിച്ചു.

Post a Comment

0 Comments