വേനല്‍ ചൂട്: അവധിക്കാല ക്ലാസുകള്‍ നിരോധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി


തിരുവനന്തപുരം: വേനലവധിക്കാലത്ത് സ്കൂളുകളിൽ ക്ലാസുകൾ നടത്താൻ പാടില്ലെന്ന് സർക്കാർ ഉത്തരവ്. സി.ബി.എസ്.ഇ, എയ്ഡഡ് സ്കൂളുകൾക്ക് ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും ഉത്തരവ് ബാധകമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.



പ്രാഥമികതലം മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ ക്ലാസുകളും ഇനി ജൂൺ ഒന്നുമുതൽ മാത്രമേ നടത്താവൂ എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. പരമാവധി പത്ത് ദിവസം വരെയുള്ള ക്യാമ്പുകളും ശിൽപശാലകളും പ്രത്യേക അനുമതിയോടെ നടത്താം. സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനാൽ വേനൽക്കാല ക്ലാസുകൾ പാടില്ലെന്ന സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിർദേശത്തെ തുടർന്നാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Post a Comment

0 Comments