കോഴിക്കോട്: ട്രെയിനില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 27 കുപ്പി മാഹി മദ്യം കോഴിക്കോട്ട് പിടികൂടി. മംഗലാപുരത്ത് നിന്നും നാഗര്‍കോവിലിലേക്ക് പോവുകയായിരുന്ന ഏറനാട് എക്സ്പ്രസ് ട്രെയിനില്‍ നിന്നാണ് മദ്യം പിടികൂടിയത്.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ട്രെയിന്‍ വഴി മദ്യം കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും പ്ലാറ്റ്ഫോമിലും ട്രെയിനിലും എക്സൈസ് സംഘവും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെടുത്തത്. പ്രതികളെ കണ്ടെത്താനായില്ല.
കോഴിക്കോട് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് കലാമുദ്ദീന്‍, പ്രിവന്റീവ് ഓഫീസര്‍ പി. സുരേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍ മുരളീധരന്‍ പാലോളി, സി. മനോജ്, ടി. രജുല്‍, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് കോണ്‍സ്റ്റബിള്‍ ശശിധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
0 Comments