ബാലുശ്ശേരിയിൽ ഓട്ടോറിക്ഷയിൽ കടത്തിയ സ്ഫോടക വസ്തുക്കൾ പിടികൂടി; 2 പേർ പിടിയിൽകോഴിക്കോട്: ബാലുശേരി അറപ്പീടികയിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന സ്ഫോടക വസ്തുക്കൾ പിടികൂടി. 400 ജലാസ്റ്റിൻ സ്റ്റിക്ക്, വെടിയുപ്പ്, ഡിറ്റനേറ്ററുകൾ തുടങ്ങിയ സ്ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തത്. അരീക്കോട് സ്വദേശികളായ നെല്ലിക്കായിൽ മൂസക്കുട്ടി, കൊടലാട് നിസാർ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപെട്ടു.

Post a Comment

0 Comments