താമരശ്ശേരി: താമരശ്ശേരി ഭാഗത്ത്നിന്നും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന KL - 11-J 3880 നമ്പർ സ്പ്ലെൻറർ ബൈക്കാണ് അപകടത്തിൽപ്പെട്ടിരുന്നത്. പുല്ലാഞ്ഞിമേട് ഇറക്കത്തിൽ റോഡിലെ ഡിവൈഡറിൽ തട്ടി തെറിച്ച് എതിർവശത്ത് നിന്നും വരികയായിരുന്ന ലോറിക്ക് അടിയിൽ പെടുകയായിരുന്നു. ലോറി നിർത്താൻ സാധിച്ചതിനാൽ ശരീരത്തിൽ കയറാതെ രക്ഷപ്പെട്ടു. രാവിലെ 6.45 ഓടു കൂടിയായിരുന്നു അപകടം.
ഇതു വഴി വന്ന താമരശ്ശേരി പോലിസിന്റെ ജീപ്പിൽ സാരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചു.കട്ടിപ്പാറ കല്ലുള്ളതോട് സ്വദേശി മുഹമ്മദ് നിയാസ് (23) ആണ് മരിച്ചത്.
മരണപ്പെട്ട കട്ടിപ്പാറ കല്ലുള്ളതോട് സ്വദേശി മുഹമ്മദ് നിയാസ് (23) |
0 Comments