താമരശ്ശേരി ചുരത്തില്‍ ചരക്ക് ലോറി കൊക്കയിലേക്ക് മറിഞ്ഞ് ക്ലീനര്‍ മരണപ്പെട്ടു, ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടുതാമരശ്ശേരി: ചുരത്തില്‍ ചരക്ക് ലോറി നിയന്ത്രണം തെറ്റി കൊക്കയിലേക്ക് മറിഞ്ഞ് ക്ലീനര്‍ മരിച്ചു. ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.തമിഴ്‌നാട് രാധേയം സ്വദേശി രഘു (23) ആണ് മരിച്ചത്.  ഇന്ന് ഉച്ച 12 മണിയോടെയായിരുന്നു അപകടം. ചുരമിറങ്ങുകയായിരുന്ന ലോറി ഒമ്പതാം വളവില്‍ വെച്ച് നിയന്ത്രണം തെറ്റി കൊക്കയിലേക്ക് പതിക്കുകയായിരുന്നു.അപകടമുണ്ടായയുടന്‍ ലോറി ഡ്രൈവര്‍ മോഹനന്‍ പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ഈ സമയം ഉറക്കത്തിലായിരുന്നു മരിച്ച രഘു. ലോറിയില്‍ കുടുങ്ങിയ രഘുവിന്റെ മൃതദേഹം ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.വൈത്തിരി, താമരശ്ശേരി, കോടഞ്ചേരി പോലീസ്, ഫയര്‍ഫോഴ്‌സ് എന്നിവര്‍ക്കൊപ്പം ചുരംസംരക്ഷണസമിതി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് രഘുവിന്റെ മൃതദേഹം പുറത്തെടുത്തത്.മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. പരിക്കേറ്റ ഡ്രൈവര്‍ മോഹനനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. TN 55A 4011 നമ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.

Post a Comment

0 Comments