സ്വകാര്യ ബസുകളിൽ പോലീസിന്റെ ഫോൺ നമ്പരുകൾ പ്രദർശിപ്പിക്കണം:ഗതാഗത കമ്മിഷണർ നിർദേശം നൽകി



തിരുവനന്തപുരം:സ്കൂൾ കുട്ടികൾക്ക് സ്വകാര്യ ബസ് ഉടമകളിൽനിന്നോ ജീവനക്കാരിൽനിന്നോ പ്രശ്നങ്ങൾ നേരിട്ടാൽ ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ വിവരങ്ങളും ഫോൺ നമ്പരും എല്ലാവർക്കും കാണാവുന്ന രീതിയിൽ ബസിനുള്ളിൽ പ്രദർശിപ്പിക്കണമെന്ന് ഗതാഗത കമ്മിഷണർ നിർദേശം നൽകി. ഗതാഗത വകുപ്പിലെയും പോലീസിന്റെയും ഫോൺ നമ്പരുകളാണ് പ്രദർശിപ്പിക്കേണ്ടത്. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ പുറപ്പെടുവിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് നടപടി.



സ്കൂൾ സമയത്ത് വാഹനപരിശോധനയും നിരീക്ഷണവും നടത്തുന്നതിന് ആർ.ടി.ഒ.മാരും ജോയിന്റ് ആർ.ടി.ഒ.മാരും പ്രത്യേക പരിശോധനാസംഘങ്ങളെ നിയോഗിക്കണം. ക്ലാസ് തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന സമയത്ത് സ്കൂൾ പരിസരത്തുള്ള ബസ് സ്റ്റോപ്പിലും ബസ് സ്റ്റാൻഡുകളിലും പോലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

Post a Comment

0 Comments