ഓമശ്ശേരി ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്


താമരശ്ശേരി: ഓമശ്ശേരിക്ക് സമീപം മങ്ങാട് വെച്ചാണ് അപകടം. പെരിന്തൽമണ്ണയിൽ നിന്നും കൊയിലാണ്ടിക്ക് വരികയായിരുന്ന KL 15-8328 നമ്പർ KSRTC ബസ്സും താമരശ്ശേരിയിൽ നിന്നും മുക്കത്തേക്ക് പോകുകയായിരുന്ന KL 57 B5939 നമ്പർ ബിൻസാഗർ ബസ്സുമാണ് അപകടത്തിൽപ്പെട്ടത്.30 ഓളം പേർക്ക് പരിക്ക് പറ്റിയതായാണ് പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നേയുള്ളൂ. വൈകുന്നേരം 4 മണിക്കായിരുന്നു അപകടംഅപകടത്തിൽ പരിക്കേറ്റ് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ


ശാന്ത കാരൻ ചോലമ്മൽ മുടൂർ, റോബിൻ അഗസ്ത്യൻമൂഴി, ശിതേഷ്ണ മഞ്ചേരി, മുൻഷിദ് കരുവാരക്കുണ്ട്, മുഹമ്മദ് ജാഷിർ മങ്കട, ഹാസിഫ് കൂടത്തായ്, ഷൈല അടിവാരം, നിഷ കൂടത്തായി, ഉദയൻ കന്നൂര്, ഷർമാന കന്നൂര്, രവീന്ദ്രൻ കൂടത്തായ്, ഉസ്മാൻ തച്ചംപൊയിൽ, അൽഫോൺസ വെറ്റിലപ്പാറ, അന്നതെരേസ, വെറ്റിലപ്പാറ,ടിൽജി തോമസ് ചക്കിട്ടമുറി, ശാന്ത, മുഹമ്മത് അഷറഫ് മേപ്പയ്യൂർ, സജ്ന ചീക്കിലോട്, സിതേഷ്ന ആമയൂർ, ബീന വടക്കേ കാരാടി, ജമീല അമ്പായത്തോട്, ബാബു കാരക്കണ്ടി, രാജു കൊളഗപ്പാറ, ലിസ്സി ,അമ്പിളി ചാക്കോ കക്കാടംപൊയിൽ, അനുകൂടരഞ്ഞി, അഫറു അണ്ടോണ, റിനേഷ് കൽപ്പറ്റ. പരിക്കേറ്റ ഏതാനും പേരെ താമരശ്ശേരിയിലെയും മറ്റും ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

Post a Comment

0 Comments